മഴയാണ് പ്രണയം.........
എന്റെ ഓര്‍മകളെ മഴത്തുള്ളികള്‍ എന്നും ഇന്നും മുളപ്പിക്കുന്നു ....പുതിയ അധ്യന വര്ഷം ......മഴ തിമര്‍ത്തു പെയ്യുന്നു....പുതിയ സ്കൂളിലേക്ക് പോകും വഴി ഇറയത്ത് നിന്ന ഞാന്‍ നിന്നെ ആദ്യമായി കണ്ടതും...... മഴയില്‍ നനഞു കുതിര്‍ന എനിക്ക് നീ കുടയില്‍ ഇടം തന്നതും....... എന്റെ ആദ്യ പ്രണയത്തിനു ആ കുടയും മഴയും സാക്ഷിയായതും....... സ്കൂള്‍ അവധി ദിനങ്ങളില്‍ കോടചോരിയുന്ന മഴയത്ത നോട്ട് ബൂകിനെന്ന വ്യാജന നിന്നെ കാണാന്‍ നിന്റെ വീട്ടില്‍ വന്നതും...................അന്ന് കൊണ്ട മഴയില്‍ തളിര്‍ത്ത പനിയും ജലദോഷവും കാരണം ജ്ഞാന്‍ സ്കൂളില്‍ വരാതിരുന്നതും................ എന്നെ കാണാന്‍ നീ വീട്ടില്‍ വന്നതും ...... കുടയില്ലാതിരുന്ന ഞാന്‍ മഴക്കാലങ്ങളില്‍ നേരം വൈകി വരുമ്പോള്‍ കൂട്ടുകാരെല്ലാം "അവസാന ബസ് വരുന്നേ "എന്ന് പറഞ്ഞു കളിയാക്കുമ്പോള്‍ നീ അവരോടു ധേശ്യപെട്ടതും...................... അന്നവസാനമായി നിന്റ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് എന്റെ ഔട്ടോഗ്രാഫ് നനഞു കുതിര്‍ന്നപ്പോള്‍ ....................നമ്മുടെ വേദനയെ മഴ ചാറ്റ്ല്‍ മഴയായി സ്വാന്തനിപ്പിച്ചതും............
===========================================================

No comments:
Post a Comment